മൂ​പ്പൈ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം: കേ​ന്ദ്ര​ത്തി​ൽ കു​ടി​വെ​ള്ള​മു​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം
Saturday, July 24, 2021 12:54 AM IST
വ​ടു​വ​ഞ്ചാ​ൽ: കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​തെ​യാ​ണ് ഇ​ന്ന് മൂ​പ്പൈ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​യ പി​എ​ച്ച്സി കെ​ട്ടി​ടോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തു​മാ​യി അ​ലോ​ചി​ക്കാ​തെ ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ, കു​ടി​വെ​ള്ളം, വ​ഴി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ല. 2008-2009 വ​ർ​ഷ​ത്തി​ൽ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പാ​ടി​വ​യ​ലി​ൽ വാ​ങ്ങി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി പി.​കെ. ശ്രീ​മ​തി​യോ​ട് ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല.
അ​ന്പ​ല​വ​യ​ൽ, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​എ​ച്ച്സി​യു​ള്ള​തി​നാ​ൽ മൂ​പ്പൈ​നാ​ട് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് 2013ൽ ​യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്താ​ണ് പി​എ​ച്ച്സി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് എം.​ഐ. ഷാ​ന​വാ​സ് എം​പി​യാ​യി​രു​ന്ന​പ്പോ​ൾ എ​ൻ​ആ​ർ​എ​ച്ച്എം പ​ദ്ധ​തി​യി​ലൂ​ടെ 1.60 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും കം​പ്ലീ​ഷ​ൻ പ്ലാ​ൻ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ കെ​ട്ടി​ട​ത്തി​ൽ ഇ​തു​വ​രെ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല.
പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു കി​ട്ടി​യ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്തു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​മാ​ൻ എം. ​ബാ​പ്പു​ട്ടി, ക​ണ്‍​വീ​ന​ർ ജോ​സ് ക​ണ്ട​ത്തി​ൽ, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, എ.​കെ. റ​ഫീ​ഖ്, അ​ജി​ത ക​ണ്ട​ത്തി​ൽ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​കെ. സാ​ലിം, എ.​കെ. സ​ലിം, വേ​ണു​ഗോ​പാ​ൽ, ഉ​നൈ​സ്, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ബാ​വ, ഉ​ണി​ക്കാ​ട് ബാ​വ, ജി​നേ​ഷ് വ​ർ​ഗീ​സ്, റി​യാ​സ് പാ​റോ​ൽ, ഗ​ദ്ദാ​ഫി റി​പ്പ​ണ്‍ പ്ര​സം​ഗി​ച്ചു.