ചീ​ര​ൽ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്ല്യം: ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 24, 2021 12:54 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ൽ മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്് സി​പി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ട്ടാ​മൂ​ല ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഈ ​മേ​ഖ​ല​യി​ലെ മു​ണ്ട​കൊ​ല്ലി, ഈ​സ്റ്റ് ചീ​രാ​ൽ, ന​ന്പ്യാ​ർ​കു​ന്ന്, പ​ഴൂ​ർ, ക​ണ്ട​ർ​മ​ല, വ​ല്ല​ത്തൂ​ർ, വ​രി​ക്കേ​രി, കൊ​ഴു​വ​ണ എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന​യും ക​ടു​വ​യും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ ആ​യി സം​ഹാ​ര​താ​ണ്ഡവ​മാ​ടു​ക​യാ​ണ്.
ഏ​ക്ക​ർ ക​ണ​ക്കി​ന് കാ​ർ​ഷി​ക വി​ള​ക​ളാ​ണ് വ​ന്യ മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ​യി​ടെ​യാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യമൃ​ഗ​ങ്ങ​ൾ കൊ​ന്ന് തി​ന്നു​ക​യാ​ണ്. പ​രി​ഹാ​രം കാ​ണേ​ണ്ട വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണ്ടും നി​സം​ഗ​താ കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. പി.​എം. ജോ​യ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നെ​ന്മേ​നി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​വി. വി​നീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​കൃ​ഷ്ണ​ൻ, പി.​ഇ. മോ​ഹ​ന​ൻ, ഇ.​സി. അ​നീ​ഷ് കു​മാ​ർ, വി​ൻ​സെ​ന്‍റ് പൂ​ത്തോ​ട്ട് , കെ.​ബി. അ​ഭി​ലാ​ഷ്, എ​ൻ.​ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.