വ​ന്യ​മൃ​ഗ​ശ​ല്യം: മാ​ങ്കു​ളം മോ​ഡ​ൽ ഫെ​ൻ​സിം​ഗ് ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്ക​ണമെന്ന് എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ
Thursday, July 29, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: വ​ന്യ​മൃ​ഗ​ശ​ല്യം ജി​ല്ല​യി​ൽ അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി​ജി​ല്ല​യി​ലെ മാ​ങ്കു​ളം ഭാ​ഗ​ത്ത് വ​ലി​യ പി​രി​യ​ൻ ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച രീ​തി​യി​ലു​ള്ള ഫെ​ൻ​സിം​ഗ് വ​യ​നാ​ട്ടി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന​തി​നാ​യി വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചി​ട്ടും അ​തൊ​ന്നും വേ​ണ്ട വി​ധ​ത്തി​ൽ വി​ജ​യ​ക​ര​മാ​ണെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. കോ​വി​ഡ് മൂ​ലം എ​ല്ലാ​മേ​ഖ​ല​ക​ളും സ്തം​ഭി​ച്ച​പ്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്പോ​ഴാ​ണ് വ്യാ​പ​ക​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളി​റ​ങ്ങി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്പോ​ഴും വേ​ണ്ട​വി​ധ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ ത​യ്യാ​റാ​വു​ന്നി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​നാ​വാ​ത്ത വി​ധ​ത്തി​ലു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും വ​നം​വ​കു​പ്പ് പ​രാ​ജ​യ​മാ​ണ്.
കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ര​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വ​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​വും ജി​ല്ല​യി​ലു​ണ്ടാ​യി. വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. വി​ല​ത്ത​ക​ർ​ച്ച മൂ​ലം വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന​ത്. ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ക​പ്പ തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ചി​ട്ട് അ​ധ്വാ​ന​ത്തി​ന്‍റെ വി​ല പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കാ​പ്പി, കു​രു​മു​ള​ക്, ഏ​ലം അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളു​ടെ കാ​ര്യ​ത്തി​ലും സ​മാ​ന​പ്ര​തി​സ​ന്ധി​യാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.