വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 28 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Sunday, August 1, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 28 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ന്നി​ച്ച് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് നേ​ഴ്സ്, സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ഒരുമാസമായി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലു​ള്ള രോ​ഗ വ്യാ​പ​നം ആ​രോ​ഗ്യ വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി ജീ​ല്ലാ കോ​വി​ഡ് സെ​ന്‍റ​റാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും 28 പേ​ർ​ക്ക് ഒ​രു​മി​ച്ച് പോ​സി​റ്റീ​വാ​യ​താ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന സൃ​ഷ്ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ന്നെ ഇ​ത്തൊ​രു​മൊ​രു സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​ത് വേ​ണ്ട​ത്ര സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.
അ​തേ സ​മ​യം കോ​വി​ഡ് രോ​ഗി​ക​ൾ, അ​ല്ലാ​തെ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​ർ, അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​വ​ർ എ​ന്നി​വ​രു​മാ​യു​ള്ള നി​ര​ന്ത​ര ഇ​ട​പ്പെ​ട​ലു​ക​ളാ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള നി​ര​വ​ധി പേ​രാ​ണ് നീ​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രി​ക്കു​ന്ന​ത്.
ക​റ​വ​യ​ന്ത്ര​ത്തി​ന് ധ​ന​സ​ഹാ​യം
ക​ൽ​പ്പ​റ്റ: ക​റ​വ​യ​ന്ത്രം വാ​ങ്ങി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന സം​സ്ഥാ​ന പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
25000 രൂ​പ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ 20 യൂ​ണി​റ്റു​ക​ളാ​ണ് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചോ അ​തി​ല​ധി​ക​മോ ക​റ​വ പ​ശു​ക്ക​ളു​ള്ള​തും നി​ല​വി​ൽ ക​റ​വ​യ​ന്ത്രം ഇ​ല്ലാ​ത്ത​തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​നു​ള്ള​തു​മാ​യ ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ പ​ട്ടി​ക ത​യാ​റാ​ക്കി ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക. അ​പേ​ക്ഷാ ഫോ​റം മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 18 നു ​മു​ന്പാ​യി നി​ല​വി​ൽ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി മൃ​ഗാ​ശു​പ​ത്രി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.