കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു
Thursday, September 16, 2021 1:13 AM IST
മീ​ന​ങ്ങാ​ടി: കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വാ​കേ​രി മൂ​ട​ക്കൊ​ല്ലി ചി​റ​ക്ക​രോ​ട്ട് പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോ​ജ് (38) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ മീ​ന​ങ്ങാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചാ​ണ് മ​നോ​ജ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​നോ​ജി​നെ ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മീ​ന​ങ്ങാ​ടി​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് മ​നോ​ജ്. ഭാ​ര്യ: സൗ​മ്യ. മ​ക​ൾ: ന​ക്ഷ​ത്ര.