13 ക​ർ​ഷ​ക​ർ​ക്കു കൂ​ടി അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Saturday, September 18, 2021 1:05 AM IST
കോ​ട​ഞ്ചേ​രി: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ ഏ​തു​വി​ധേ​ന​യും കൊ​ല്ലാ​നു​ള്ള അ​നു​മ​തി 13 ക​ർ​ഷ​ക​ർ​ക്ക് കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നോ​ട് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക ഉ​ത്ത​ര​വി​ട്ടു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ വി​ഫാം ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നും 12 ക​ർ​ഷ​ക​രും വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്ന് ഒ​രു ക​ർ​ഷ​ക​നു​മാ​ണ് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി തേ​ടി അ​ഡ്വ.​സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ, അ​ഡ്വ. പ്രേം ​ന​വാ​സ് എ​ന്ന​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
ലീ​ലാ​മ മം​ഗ​ല​ത്ത്, ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, ജോ​സ​ഫ് കൊ​ട​ക​ല്ലി​ങ്ക​ൽ (കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്), സ​ജീ​വ് ജോ​സ​ഫ് മ​ഠ​ത്തി​ൽ (കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്) എ​ന്നീ ക​ർ​ഷ​ക​ർ​ക്കാ​ണ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല പ​രി​ധി​യി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​വു​ക എ​ന്ന​താ​ണ് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മെ​ന്ന് വി​ഫാം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.