മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Sunday, September 19, 2021 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉ​ണ​ക്ക​മീ​ൻ​ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗൂ​ഡ​ല്ലൂ​ർ എ​സ്എ​സ് ന​ഗ​ർ സ്വ​ദേ​ശി സ​ലീം (25)നെ​യാ​ണ് ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല റോ​ഡി​ലെ ഉ​മ്മ​റി​ന്‍റെ ക​ട​യി​ൽ നി​ന്നാ​ണ് ഒ​രു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച​ത്. പ്ര​തി ക​ട​യു​ടെ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന അ​ന്നു​മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. സം​ശ​യം തോ​ന്നി പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം സ​മ്മ​തി​ച്ച​ത്.