തെ​ങ്ങു​ക​ൾ​ക്കു കീ​ട​ബാ​ധ: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Monday, September 20, 2021 12:49 AM IST
പു​ൽ​പ്പ​ള്ളി: നാ​ളി​കേ​ര​ത്തി​ന് വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​ന് പു​റ​മേ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​ളി​ൽ കീ​ട​ബാ​ധ രൂ​ക്ഷ​മാ​കു​ന്നു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യി​ലെ തെ​ങ്ങു​ക​ൾ കീ​ട​ബാ​ധ​മൂ​ലം ന​ശി​ക്കു​ന്ന​തും നാ​ളി​കേ​ര​ത്തി​ന് മ​ണ്ഡ​രി ബാ​ധി​ക്കു​ന്ന​തും വ്യാ​പ​ക​മാ​ണ്. തെ​ങ്ങോ​ല​ക​ൾ വാ​ടി​ക്ക​രി​ഞ്ഞ് വൃ​ക്ഷം പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി ക​ട​പു​ഴ​കു​ക​യാ​ണ്. തെ​ങ്ങി​ന് മ​ണ്ഡ​രി, വേ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ചു​വ​ന്ന ദ്രാ​വ​ക മൊ​ഴു​ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.
മ​ര​ക്ക​ട​വ് മൂ​ന്നു പാ​ലം, മാ​ട​ൽ പ്ര​ദേ​ശ​ത്ത് ഒ​ട്ടേ​റെ തെ​ങ്ങു​ക​ൾ രോ​ഗ​ബാ​ധ​യി​ൽ ന​ശി​ച്ചു. ഇ​ക്കൊ​ല്ലം ഒ​ട്ടേ​റെ തെ​ങ്ങു​ക​ൾ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട്. തെ​ങ്ങോ​ല​ക​ൾ പ​ച്ച​യാ​യി ത​ന്നെ കൊ​ഴി​ഞ്ഞ് മൂ​പ്പെ​ത്താ​തെ​യും കു​ല​യു​മെ​ല്ലാം നി​ലം​പൊ​ത്തു​ന്നു. അ​ധി​കം വൈ​കാ​തെ തെ​ങ്ങി​ന്‍റെ കൂ​ന്പും കേ​ടാ​യി ന​ശി​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ വ​ർ​ഷം ആ​ദാ​യം ല​ഭി​ക്കേ​ണ്ട തെ​ങ്ങ് ത​ക​ർ​ന്ന​ടി​യു​ന്ന​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ക​ർ​ഷ​ക​ർ. അ​ടി​യ​ന്ത​ര​മാ​യി കൃ​ഷി വ​കു​പ്പ് ഇ​ട​പെ​ട്ട് തെ​ങ്ങു​ക​ളു​ടെ കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം:
യു​വാ​വി​ന ു പ​രി​ക്ക്
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ന്ത​റ വാ​ച്ചി​കൊ​ല്ലി സ്വ​ദേ​ശി മാ​ര​ന്‍റെ മ​ക​ൻ വാ​സു (25) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പാ​ട​ന്ത​റ​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.