ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല ശി​ൽപ്പ​ശാ​ല ന​ട​ത്തി
Tuesday, September 21, 2021 2:04 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ക്കേ​ജ് അ​പ്രോ​ച്ച് പേ​പ്പ​ർ സം​ബ​ന്ധി​ച്ച് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ടീ​ച്ച​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​റി​യ​ക് ടി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗം എ​ൻ.​സി പ്ര​സാ​ദ്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, പ്ര​തി​പ​ക്ഷ മെ​ന്പ​ർ​മാ​രു​ടെ പ്ര​തി​നി​ധി എ​ന്നി​വ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, മെ​ന്പ​ർ​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.