അ​ധ്യാ​പ​ക നി​യ​മ​നം: കോ​ഴ വാ​ങ്ങി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന്
Tuesday, September 21, 2021 2:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള മാ​നി​കാ​വ് ന​വോ​ദ​യ ആ​ദി​വാ​സി യു​പി സ്കൂ​ളി​ൽ ന​ട​ന്ന മൂ​ന്ന് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ൽ സി​പി​എം നേ​താ​ക്ക​ൾ ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് 25 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കോ​ഴ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രേ പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​രു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി നി​യ​മ​ന​ത്തി​ന് കോ​ഴ​വാ​ങ്ങി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണം. അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ധി​കാ​ര സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് പ​ക​രം സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റ​ണം.
വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി.​എം. വി​ശ്വ​നാ​ഥ​ൻ, മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, അ​നീ​ഷ് റാ​ട്ട​ക്കു​ണ്ട്, ശി​വ​രാ​മ​ൻ മ​ണി​വ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.