അ​യ്യാ​യി​രം പേ​ർ വാ​ക്സി​നെ​ടു​ത്തു
Tuesday, September 21, 2021 2:04 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ന​ട​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ അ​യ്യാ​യി​രം പേ​ർ വാ​ക്സി​നെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്യാ​ന്പ് ന​ട​ന്നു. 1180 പേ​ർ ക്യാ​ന്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ ഉ​ട​ൻ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജി​ല്ല​യെ കോ​വി​ഡ് മു​ക്ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.