എ​ൻ ഉൗ​ര് ഗോ​ത്ര​പൈ​തൃ​ക ഗ്രാ​മം ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Wednesday, September 22, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ല​ക്കി​ടി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ൻ ഉൗ​ര് ഗോ​ത്ര​പൈ​തൃ​ക ഗ്രാ​മം ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത സ​ന്ദ​ർ​ശി​ച്ചു. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ ഉൗ​രി​ലെ​ത്തി​യ​ത്. ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, വൈ​ത്തി​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ്, സെ​ക്ര​ട്ട​റി പി.​കെ. ഇ​ന്ദി​ര, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ്, എ​ൻ. ഉൗ​ര് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് എ. ​മ​ണി, സെ​ക്ര​ട്ട​റി വി. ​ബാ​ല​കൃ​ഷ്ണ​ൻ, സി​ഇ​ഒ ശ്യാം ​പ്ര​സാ​ദ്, നി​ർ​മ്മി​തി ആ​ർ​ക്കി​ടെ​ക്ട് കെ.​കെ. എ​മി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വ​യ​നാ​ട്ടി​ലെ ചി​ത​റി​ക്കി​ട​ക്കു​ന്ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളും പ​ര​ന്പ​രാ​ഗ​ത അ​റി​വു​ക​ളും കോ​ർ​ത്തി​ണ​ക്കി ഈ ​മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​ക്കൊ​പ്പം നാ​ടി​ന്‍റെ ഉ​ണ​ർ​വും ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​താ​ണ് എ​ൻ ഉൗ​ര് ഗോ​ത്ര പൈ​തൃ​ക​ഗ്രാ​മം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രി​യ​ദ​ർ​ശി​നി തേ​യി​ല എ​സ്റ്റേ​റ്റി​ന്‍റെ ല​ക്കി​ടി ഡി​വി​ഷ​നി​ലെ 25 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി. വ​യ​നാ​ട്ടി​ലെ ത​ന​ത് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ൻ ഉൗ​രി​ലെ വി​പ​ണി​യി​ൽ ല​ഭ്യ​മാ​വും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ബ്ലോ​ക്കു​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ട്രൈ​ബ​ൽ മാ​ർ​ക്ക​റ്റ്, ട്രൈ​ബ​ൽ കാ​ഫ​റ്റീ​രി​യ, വെ​യ​ർ ഹൗ​സ്, ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, എ​ക്സി​ബി​ഷ​ൻ ഹാ​ൾ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ടൂ​റി​സം വ​കു​പ്പി​ന്‍റെ തു​ക ചെ​ല​വ​ഴി​ച്ച് ഓ​പ്പ​ണ്‍ എ​യ​ർ തി​യേ​റ്റ​ർ, ട്രൈ​ബ​ൽ ഇ​ന്‍റ​ർ​പ്രെ​ട്ടേ​ഷ​ൻ സെ​ന്‍റ​ർ, ഹെ​റി​റ്റേ​ജ് വാ​ക്ക് വേ, ​ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്ട് വ​ർ​ക്ക് ഷോ​പ്പ് തു​ട​ങ്ങി​യ​വ ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. പ​ദ്ധ​തി പൂ​ർ​ണ​മാ​യി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ 50 പേ​ർ​ക്കു നേ​രി​ട്ടും 1000 പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കും. ജി​ല്ല​യി​ലെ ഗോ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണി​ത്.

ഗോ​ത്ര പൈ​തൃ​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും അ​വ​രു​ടെ ത​ന​ത് ക​ല​ക​ൾ, വാ​സ്തു​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പു​തി​യ ത​ല​മു​റ​യി​ലേ​ക്കു​ള്ള മൊ​ഴി​മാ​റ്റ​മാ​ണ് പൈ​തൃ​ക ഗ്രാ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ആ​ദി​വാ​സി വം​ശീ​യ ഭ​ക്ഷ​ണം, പ​ര​ന്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ൾ, ശി​ൽ​പ​ക​ല, ചി​ത്ര​ക​ല, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​ർ ഇ​ല്ലാ​തെ വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. വി​വി​ധ ഗോ​ത്ര പാ​ര​ന്പ​ര്യ സ്വ​യം​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, എ​ൻ​ജി​ഒ, വി​വി​ധ മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ത​ന​ത് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തോ​ടെ വാ​ണി​ജ്യ രം​ഗ​ത്തേ​ക്ക് ഗോ​ത്ര വ​ർ​ഗ​ക്കാ​രെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കും.