കേ​ണി​ച്ച​ിറയി​ലെ അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, September 22, 2021 1:05 AM IST
ക​ൽ​പ്പ​റ്റ: ഡ​ബ്ല്യു​ഐ​പി​ആ​റി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കേ​ണി​ച്ച​റി​യി​ലെ വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. ഡ​ബ്ല്യു​ഐ​പി​ആ​ർ നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ണി​ച്ചി​റ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ണി​ച്ചി​റ 16-ാം വാ​ർ​ഡ് 20 ാം തി​യ​തി മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞ് കി​ട​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഈ ​മാ​സം ആ​ദ്യ​വാ​രം മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.
2000ന് ​മു​ക​ളി​ൽ ജ​ന​സം​ഖ്യ​യു​ള്ള വാ​ർ​ഡി​ലെ 1324 വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക് പ്ര​കാ​ര​മാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ഡ​ബ്ല്യു​ഐ​പി​ആ​ർ നി​ർ​ണ​യി​ച്ച​തും വാ​ർ​ഡ് ലോ​ക്ഡൗ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ​ത്തി​ൽ പ​ത്തി​ൽ താ​ഴെ മാ​ത്ര​മേ നി​ര​ക്ക് വ​രാ​വൂ എ​ന്ന് അ​ധി​കൃ​ത​രെ ധ​രി​പ്പി​ച്ചി​ട്ടും ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ലെ കേ​ണി​ച്ചി​റ അ​ങ്ങാ​ടി​യി​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലും റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ച​ത്. തെ​റ്റാ​യ സ​മീ​പ​നം അ​ധി​കൃ​ത​ർ തി​രു​ത്ത​ണ​മെ​ന്നും മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം പി.​എം. സു​ധാ​ക​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ സു​രേ​ഷ്, ട്ര​ഷ​റ​ർ എം.​കെ. ശ​ശി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം. അ​സീ​സ്, കെ.​ജെ. ജോ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തീ​വ​ണ്ടി ട്ര​യ​ൽ
ഓ​ട്ടം ന​ട​ത്തി
ഉൗ​ട്ടി: കു​ന്നൂ​ർ-​മേ​ട്ടു​പാ​ള​യം പാ​ത​യി​ൽ പ​ർ​വ​ത തീ​വ​ണ്ടി ട്ര​യ​ൽ ഓ​ട്ടം ന​ട​ത്തി. കു​ന്നൂ​ർ മു​ത​ൽ മേ​ട്ടു​പാ​ള​യം വ​രെ​യാ​ണ് ട്ര​യ​ൽ ഓ​ട്ടം ന​ട​ത്തി​യ​ത്. 8.7 കോ​ടി രൂ​പ ചെ​ല​വി​ട്ട് പു​തി​യ ബോ​ഗി നി​ർ​മി​ച്ചി​രു​ന്നു. തി​രു​ച്ചി പൊ​ൻ​മ​ല റെ​യി​ൽ​വേ നി​ല​യ​ത്തി​ലാ​ണ് പു​തി​യ ബോ​ഗി ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്.

മ​ദ്യ​പി​ച്ച് ലോ​റി​യോ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
ഉൗ​ട്ടി: ന​ഗ​ര​ത്തി​ൽ എ​ടി​സി​യി​ൽ മ​ദ്യ​പി​ച്ച് ലോ​റി​യോ​ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. സോ​ളൂ​ർ തു​ന്പ​ക്ക​ണ്ടി സ്വ​ദേ​ശി രാ​ജ്കു​മാ​ർ (33) നെ​യാ​ണ് ഉൗ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ലോ​റി പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് കാ​റു​ക​ളി​ൽ ഇ​ടി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.