ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം; നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കും: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എംഎൽഎ
Thursday, September 23, 2021 12:56 AM IST
പു​ൽ​പ്പ​ള്ളി: ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ബാ​ങ്ക് നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ടി​ല്ല. പ​ണം വാ​ങ്ങി​യെ​ന്ന് പ​റ​യു​ന്ന​വ​ർ അ​തി​ന്‍റെ തെ​ളി​വ് കൂ​ടി പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ക​ണം. സം​ശു​ദ്ധ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ജീ​വി​ത​മാ​ണ് നാ​ളി​തു​വ​രെ​യാ​യി ന​ട​ത്തി​വ​ന്നി​ട്ടു​ള്ള​ത്. അ​ന​വ​സ​ര​ത്തി​ലു​ള്ള പി.​വി. ബാ​ല​ച​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന എ​ന്നെ മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​യെ​യും ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.
അ​ന​ധി​കൃ​ത​മാ​യി ത​സ്തി​ക സൃ​ഷ്ടി​ച്ചു​വെ​ച്ചു എ​ന്ന് പ​റ​യു​ന്പോ​ൾ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​യാ​യ ഞാ​ൻ ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് സ്വാ​ധീ​നി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ട്ടി​യെ എ​തി​രാ​ളി​ക​ൾ​ക്ക് ഒ​റ്റു​കൊ​ടു​ക്കു​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​ന​മാ​ണ് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​വി. ബാ​ല​ച​ന്ദ്ര​നി​ൽ നി​ന്നു​ണ്ടാ​യ​ത്. ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ട് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്ത​തു​മാ​ണ്.
സ്വ​ത്ത് വി​വ​ര​ങ്ങ​ളും വാ​യ്പ​ക​ളു​മ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ന് ക​ള​ങ്കം വ​രു​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.