പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Friday, September 24, 2021 12:52 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്ല​സ്ടു സീ​റ്റി​ന്‍റെ അ​ഭാ​വം പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 2634 പേ​രും, ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ 6239ഉം, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ 2287ഉം, ​എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ 528ഉം, ​ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ 100 കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 11518 പേ​ർ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മെ​റി​റ്റ്, നോ​ണ്‍ മെ​റി​റ്റ്, സ്പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ലാ​യി 8706 സീ​റ്റു​ക​ളാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള​ത്. 2812 സീ​റ്റു​ക​ളാ​ണ് കു​റ​വ്. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​യെ​യാ​ണ് സീ​റ്റു​ക​ളു​ടെ കു​റ​വ് ഏ​റെ ബാ​ധി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് എ​ല്ലാ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം.
എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ജി​ല്ല​യി​ൽ പ്ല​സ്ടു സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. എ​സ്ടി വി​ഭാ​ഗ​ത്തി​ലെ സീ​റ്റു​ക​ൾ മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വ​ക മാ​റ്റു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ലെ നി​ല​വി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ളോ, ബാ​ച്ചു​ക​ളോ അ​നു​വ​ദി​ക്കു​ക, ഐ​ടി​ഐ, ഐ​ടി​സി പോ​ളി​ടെ​ക്നി​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളും, ബാ​ച്ചു​ക​ളും അ​നു​വ​ദി​ക്കു​ക, മ​റ്റു ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ൾ വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് മാ​റ്റി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​എ​ൽ​എ ക​ത്തി​ൽ ഉ​ന്ന​യി​ച്ചു.