പോ​ഷ​ക​മാ​സാ​ച​ര​ണം; സ്ത്രീ​ക​ൾ​ക്കാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, September 25, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: പോ​ഷ​ക മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യി വ​യ​നാ​ട് ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ​യും ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടും സം​യു​ക്ത​മാ​യി വെ​ബ്ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ആ​യു​ഷ്മാ​ൻ​ഭ​വ യൂ​ണി​റ്റി​ലെ നാ​ച്ചു​റോ​പ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നൂ​പ് അ​ഗ​സ്റ്റി​ൻ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സ് എ​ടു​ത്തു. നി​ത്യേ​ന​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളി​ൽ പോ​ഷ​ക​മൂ​ല്യ​ങ്ങ​ൾ എ​ങ്ങ​നെ ഉ​ൾ​പ്പെ​ടു​ത്താം എ​ന്ന​ത് ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. ശി​ശു​വി​ക​സ​ന പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എം. ​ജീ​ജ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ പ്ര​ജി​ത്ത് കു​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​സീ​ന ലു​ബൈ​ബ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.