ഗൂഡല്ലൂരിലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ സ്‌​പെ​ഷ​ല്‍ ടീ​മും
Tuesday, September 28, 2021 12:23 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ആ​ക്ര​മ​ണ​കാ​രി​യാ​യ ന​ര​ഭോ​ജി ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടാ​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ന്നു. നാ​ലു​ദി​വ​സ​മാ​യി ക​ടു​വ​യെ തേ​ടി വ​രി​ക​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പ​ത്തം​ഗ ടീം ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.
വ​യ​നാ​ട് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പി​നെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ഫീ​ല്‍​ഡ്, ഔ​ണ്ടി, ദേ​വ​ന്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സം​ഘ​ങ്ങ​ളാ​യാ​ണ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ക​ടു​വ​യെ തേ​ടു​ന്ന​ത്.
വ​ന​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ കാ​മ​റ​ക​ളും കൂ​ടു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഏ​റു​മാ​ട​വും സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. ക​ടു​വ ഏ​തു​ഭാ​ഗ​ത്താ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ഇ​രു​നൂ​റോ​ളം വ​നം​വ​കു​പ്പു​ജീ​വ​ന​ക്കാ​രും എ​സ് ടി ​എ​ഫ് സം​ഘ​വും ഡോ​ക്ട​ര്‍​മാ​രാ​യ അ​ശോ​ക​ന്‍, സു​കു​മാ​ര​ന്‍, രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘ​വും ക​ടു​വ​യെ തേ​ടു​ന്നു​ണ്ട്. മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി ചെ​ന്നൈ​യി​ലെ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണു പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.
പ്രാ​യം​ചെ​ന്ന ക​ടു​വ​യാ​ണ് ഭീ​തി പ​ര​ത്തു​ന്ന​ത്.
മു​പ്പ​തോ​ളം വ​ള​ര്‍​ത്തു​ജീ​വി​ക​ളെ​യാ​ണ് ഇ​തി​നി​ടെ ക​ടു​വ കൊ​ന്നു​തി​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ണ്ടു​പേ​രാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.