ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ത​ട​യ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Monday, October 11, 2021 1:16 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ടി​ഞ്ഞാ​റ​ത്ത​റ മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ റോ​ഡി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ പൊ​തി​ക​ൾ വാ​ങ്ങു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ക്ര​മ​വി​രു​ദ്ധ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സും പ​ഞ്ചാ​യ​ത്തും ഇ​ട​പെ​ട്ട് യാ​ത്ര​കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ ക്ര​മ​വി​രു​ദ്ധ​മാ​യ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് വ​ൻ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ടൂ​റി​സം അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കാ​ൻ യോ​ഗം തി​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​ജോ​ർ​ജ് വാ​തു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. കു​ര്യ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​ണ്‍​സ​ണ്‍, കെ.​വി. റ​ജി, എ.​സി. ജോ​സ്, സി​ബി ജോ​ണ്‍, വി. ​അ​നി​ൽ​കു​മാ​ർ, എം.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.