നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Saturday, October 16, 2021 1:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് ഉ​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ന്പി, സി​മ​ന്‍റ്, ഇ​രു​ന്പ്, ടൈ​ൽ, വ​യ​റിം​ഗ് മെ​റ്റീ​രി​യ​ൽ​സ്, പെ​യി​ന്‍റ് തു​ട​ങ്ങി​യു​ള്ള എ​ല്ലാ നി​ർ​മാ​ണ സാ​ധ​നസാ​മ​ഗ്രി​ക​ൾ​ക്കും അ​നു​ദി​നം വി​ല കൂ​ട്ടു​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ തെ​റ്റാ​യ ന​യം നി​മി​ത്തം ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ജ​ന ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​പ വൈ​റ​സ് രോ​ഗ​ബാ​ധ, ര​ണ്ട് കൊ​ല്ല​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം, ര​ണ്ട് കൊ​ല്ല​ങ്ങ​ളി​ലാ​യി പ​ട​ർ​ന്ന കോ​വി​ഡ് 19 മ​ഹാ​മാ​രി, കേ​ന്ദ്രം അ​ടി​ച്ചേ​ൽ​പ്പി​ച്ച നോ​ട്ടു​നി​രോ​ധ​നം എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ജ​ന​ങ്ങ​ൾ ഭ​യ​ച​കി​ത​രാ​യി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്തു.
കാ​ലാ​വ​സ്ഥാപി​ഴ​വ് ദു​രി​തം വി​ത​ച്ച​പ്പോ​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യി. ജീ​വി​ക്ക​ണ​മോ, മ​രി​ക്ക​ണ​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടാ​തെ വ​ല​യു​ന്ന ജ​ന​ങ്ങ​ളു​ടെ മേ​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടേയും പാ​ച​കവാ​ത​ക​ത്തി​ന്‍റേയും വി​ല അ​നു​ദി​നം വ​ർ​ധി​പ്പി​ച്ചു ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ്സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ടി.​എ​സ്. ജോ​ർ​ജ്ജ്, കെ.​പി. ജോ​സ​ഫ്, കെ.​കെ. ബേ​ബി, എ​ബി പൂ​ക്കൊ​ന്പേ​ൽ, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ടോം ​ജോ​സ്, വി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ​ഹാ​ജി, കു​ര്യ​ൻ ജോ​സ​ഫ്, ബി​ല്ലി​ഗ്ര​ഹാം, ടോ​മി ഇ​ല​വു​ങ്ക​ൽ, ബി​ജു​തി​ണ്ടി​യ​ത്ത്, ജോ​യി വാ​ധ്യാ​പ്പ​ള്ളി, ടി.​ഡി. മാ​ത്യു, ബേ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​ർ​ജ് നീ​റാ​ന്പു​ഴ, ജോ​സ് തോ​മ​സ്, ജോ​സ​ഫ് ത​റ​പ്പേ​ൽ, സി.​കെ. വി​ജ​യ​ൻ, അ​നി​ൽ ജോ​സ്, സി.​കെ. ബാ​ബു, ബി​ജു പ​ന​ക്ക​ൽ പ്ര​സം​ഗി​ച്ചു.