കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ലെ ക്ലാ​സ്മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി
Saturday, October 16, 2021 1:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സ് വ​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് ജി​ല്ല​ക​ളി​ലാ​യി ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ലെ ക്ലാ​സ് റൂ​മു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ശ്രേ​യ​സ് മ​ല​ങ്ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്രവൃത്തി​ക​ൾ.
ശ്രേ​യ​സ് അ​യ​ൽ​കൂ​ട്ട അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ 50 പേ​രാ​ണ് പ്ര​വൃ​ത്തി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. നെന്മേനി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, ശ്രേ​യ​സ് മേ​ഖ​ല സെ​ക്ര​ട്ട​റി ജി​ലി ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം, ഷാ​ജ​ൻ ഏ​ബ്ര​ഹം, ഇ.​സി. റോ​ബി​ൻ, പി.​വി. സാ​ബു, പ​ത്രോ​സ് ത​വ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.