പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Saturday, October 16, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന മു​ഴു​വ​ൻ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും എം​ആ​ർ​എ​സി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ച്ചും എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ചും പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ, ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല വ​രെ ആ​ദി​വാ​സി - ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കോ​വി​ഡ് സാ​ഹ​ച​ര്യ​വും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​വും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ഴു​ള്ള ചി​ല അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ, മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​നു​പ​മ​യ്ക്കും ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ളും ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ​യും ചേ​ർ​ന്ന് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​താ​യി ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭാ നേ​താ​വ് എം. ​ഗീ​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. ന​വം​ബ​ർ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ മെ​മ്മോ​റി​യ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ പ്ര​ക്ഷോ​ഭ കാ​ന്പ​യി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നും അ​റി​യി​ച്ചു.
ഈ ​വ​ർ​ഷം 2287 എ​സ്ടി ​വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 730 സീ​റ്റു​ക​ൾ മാ​ത്ര​മേ ജി​ല്ല​യി​ൽ മാ​റ്റി​വ​ച്ചി​ട്ടു​ള്ളു. വ​ർ​ഷാ വ​ർ​ഷം സീ​റ്റ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും എ​റ്റ​വും കൂ​ടു​ത​ൽ പ​ട്ടി​കവ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ സീ​റ്റ് വ​ർ​ധ​ന​ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. എം​ആ​ർ​എ​സി​ലെ സീ​റ്റ് വ​ർ​ധി​പ്പി​ച്ചും സ്പെ​ഷൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചും പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണം.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ഷ​ര ലോ​ക​ത്ത് നി​ന്നും പൂ​ർ​ണ​മാ​യും പു​റം​ത​ള്ള​പ്പെ​ട്ട ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ പ്രോ​മോ​ട്ട​ർ​മാ​രെ​യും മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തു​ക, ഡി​ഗ്രി-​പി​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും അ​ഡ്മി​ഷ​ൻ സ​മ​യ​ത്തും ന​ൽ​കേ​ണ്ട എ​ല്ലാ​ത്ത​രം ഫീ​സു​ക​ളും സൗ​ജ​ന്യ​മാ​ക്കു​ക, പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ വ​ർ​ധി​പ്പി​ക്കു​ക, കൈ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ആ​യി​ര​ക​ണ​ക്കി​ന് ലാ​പ്ടോ​പ്പു​ക​ൾ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ക, എ​സ്‌​സി, എ​സ്ടി സീ​റ്റു​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള വ്യ​വ​സ്ഥ റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ൾ 2020- 2021 വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ഈ ​അ​ധ്യാ​യ​ന വ​ർ​ഷം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചു. 500 ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്കി​ൽ സേ​വ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 100 ല​ധി​കം എ​സ് ടി ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ഗ്രി, പി ​ജി ഇ​ത​ര കോ​ഴ്സു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ എ​ടു​ത്തു കൊ​ടു​ത്തി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ നി​ന്ന് ഡി​ഗ്രി, പി​ജി, ഇ​ത​ര കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ളെ 10 മു​ത​ൽ ബ​ത്തേ​രി അ​ധ്യാ​പ​ക ഭ​വ​നി​ൽ (ഡ​യ​റ്റി​നു സ​മീ​പം) ഓ​റി​യന്‍റേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ൾ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി. ​മ​ണി​ക​ണ്ഠ​ൻ, എ.​എ​സ്. മൃ​ദു​ല, വോ​ള​ണ്ടി​യ​ർ കോ​ർ​ഡി​നേ​റ്റ​ർ മേ​രി ലി​ഡി​യ, പി.​ആ​ർ. ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.