രാ​സ​വ​ളക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, October 17, 2021 12:35 AM IST
മാ​ന​ന്ത​വാ​ടി: രാ​സ​വ​ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട രാ​സ​വ​ള​ങ്ങ​ൾ ഇ​പ്പോ​ൾ എ​വി​ടെ​യും ല​ഭ്യ​മ​ല്ല. ല​ഭ്യ​മാ​യ​വ​ക്കാ​ക​ട്ടെ ത​ന്നി​ഷ്ടം​പോ​ലെ വി​ല വ​ർ​ധി​പ്പി​ക്കു​ന്നു. കോ​വി​സ്-19 ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ഈ ​മേ​ഖ​ല​യി​ലും വ​ളം നി​ർ​മാ​ണ ക​ന്പ​നി​ക​ൾ ക​ർ​ഷ​ക​രെ അ​മി​ത​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്.
രാ​സ​വ​ള ല​ഭ്യ​ത ഇ​ല്ലാ​ത്ത​ത് നി​മി​ത്തം ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​ന ന​ഷ്ടം വ​ലി​യ തോ​തി​ൽ ഉ​ണ്ടാ​കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നി​മി​ത്തം ത​ന്നാ​ണ്ടു കൃ​ഷി​ക​ൾ വ​ലി​യ​തോ​തി​ൽ ന​ശി​ച്ചു. വാ​ണി​ജ്യ വി​ള​ക​ളി​ൽ ആ​ക​ട്ടെ രോ​ഗ​ബാ​ധ ത​ട​യാ​ൻ ക​ഴി​യു​ന്നു​മി​ല്ല. ഉത്​പന്ന​ങ്ങ​ൾ​ക്കാ​ക​ട്ടെ ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തു​മി​ല്ല. ഈ ​ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി കാ​ർ​ഷി​ക​മേ​ഖ​ല​യെ നി​ല​നി​ർ​ത്താ​ൻ സാ​ന്പ​ത്തി​ക സ​ഹാ​യ പാ​ക്കേ​ജ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യി​സ് പു​ത്ത​ൻ​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​ന്നി മാ​ത്യു ആ​ര്യ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി. മ​ത്താ​യി, എ​ബി പൂ​ക്കൊ​ന്പേ​ൽ, ടോം ​ജോ​സ്, റെ​ജി ഓ​ലി​ക​രോ​ട്ട്, ഷൈ​നി ജോ​ർ​ജ്, സ​ണ്ണി ജോ​ർ​ജ്, പി.​ജെ. ജോ​സ​ഫ് , ജോ​ർ​ജ് ഉൗ​രാ​ശേ​രി​ൽ, കെ.​എ​സ്. ഫി​ലി​പ്പ്, അ​നീ​ഷ് ചെ​റു​കാ​ട്ട്, പി.​കെ. ജോ​ണി, എം.​ഡി. സ​ജി, രാ​ഹു​ൽ മ​ഠ​ത്തി​ൽ, ജോ​ളി ചീ​ങ്ക​ല്ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.