നോ​ക്കു​കു​ത്തി​യാ​യി വ​നി​താ​ സാം​സ്കാ​രി​ക കേ​ന്ദ്രം
Sunday, October 17, 2021 12:35 AM IST
പൊ​ഴു​ത​ന: വ​നി​താ സ്വ​യം തൊ​ഴി​ൽ സാം​സ്കാ​രി​ക കേ​ന്ദ്രം നോ​ക്കു​കു​ത്തി​യാ​യി മാ​റു​ന്നു. വൈ​ത്തി​രി പൊ​ഴു​ത​ന റൂ​ട്ടി​ൽ പ​ന്ത്ര​ണ്ടാം പാ​ല​ത്തി​നു സ​മീ​പം നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​പ​യോ​ഗി​ക്കാ​തെ നോ​ക്കു​കു​ത്തി ആ​യി​രി​ക്കു​ന്ന​ത്.

2017-2018 വ​ർ​ഷ​ത്തി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​താ​ണ് ഈ ​പ്ര​ദേ​ശ​ത്തെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി എ​ട്ട് ല​ക്ഷം രൂ​പ മു​ട​ക്കി വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​യി സാം​സ്കാ​രി​ക കേ​ന്ദ്രം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​വ തു​റ​ന്നുകൊ​ടു​ത്തി​ല്ല​ന്നാ​ണ് ആ​രോ​പ​ണം. വൈ​ദ്യു​തി അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കെ​ട്ടി​ടം തു​റ​ന്നുകൊ​ടു​ക്ക​ണ​മെ​ന്ന​ ആവ​ശ്യം ശ​ക്ത​മാ​ണ്.