ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വൈ​എം​സി​എ ആ​ദ​രി​ച്ചു
Monday, October 18, 2021 12:45 AM IST
പു​ൽ​പ്പ​ള്ളി: വൈ​എം​സി​എ പു​ൽ​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ ജോ​ർ​ജ് വി​ല്യം​സ് 200-ാം ജ​ൻ​മ​ദി​നാ​ഘോ​ഷ​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. പു​ൽ​പ്പ​ള്ളി വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ബി പൂ​ക്കു​ന്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​എം​സി​എ വ​യ​നാ​ട് സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ബി​ജു തി​ണ്ടി​യ​ത്ത്, വൈ​എം​സി​എ വൈ​ത്തി​രി പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ മാ​ത്യു മ​ത്താ​യി ആ​തി​ര, സ​ജി കൊ​ല്ല​റാ​ത്ത്, സി.​കെ. ബാ​ബു, തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ, സേ​ബ മി​ജു, റ്റെ​ൽ​മ ഷാ​ജി, ബേ​ബി ടി. ​പോ​ത്ത​ൻ, ബെ​ന്നി അ​മ​രി​ക്കാ​ട്ട്, എ.​എം. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.