ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി
Monday, October 18, 2021 12:45 AM IST
പു​ൽ​പ്പ​ള്ളി: കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മാ​താ​പി​താ​ക്ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ​യും (കെ​എ​പി​എ​സ്) നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ലെ​റ്റ​സ് ടോ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ള​വ​ള്ളി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ഏ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ​ചാ​ർ​ജ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ, ഷി​നു ക​ച്ചി​റ​യി​ൽ, അ​സാ​പ് പ്രോ​ഗ്രാം മാ​നേ​ജ​ർ ജി​ഷ ബാ​ബു എ​ന്നി​വ​ർ ശി​ൽ​പ​ശാ​ല​യി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. കെ​എ​പി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്േ‍​റാ ജോ​സ്, ബി​ബി​ൻ ചെ​ന്പ​ക്ക​ര, അ​ഞ്ചി​ത മേ​രി, റെ​ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.