ജി​ല്ല​യി​ൽ 214 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, October 19, 2021 12:57 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 214 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 367 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 213 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.58 ആ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,22,216 ആ​യി. 1,18,835 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2690 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 2500 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 50 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 317 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 449 പേ​രാ​ണ്. 981 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9091 പേ​ർ. ഇ​ന്ന് പു​തു​താ​യി 11 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.