വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണം: കെ​പി​എ​സ്ടി​എ
Tuesday, October 19, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി​ക്കേ​സി​ൽ ക്രി​മി​ന​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്‍റെ​യും കൂ​ത്ത​ര​ങ്ങാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ കേ​ര​ള​ത്തി​ന്‍റെ പൊ​തു സ​മൂ​ഹം പ്ര​തി​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​രേ​ഷ് ബാ​ബു വാ​ള​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ബ്ര​ഹാം കെ. ​മാ​ത്യു, എം. ​പ്ര​ദീ​പ് കു​മാ​ർ, എം. ​സു​നി​ൽ​കു​മാ​ർ, ബി​ജു മാ​ത്യു, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, ജോ​സ് മാ​ത്യു, ഷേ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ, ആ​ൽ​ഫ്ര​ഡ് ഫ്രെ​ഡി, എം.​പി. സു​നി​ൽ​കു​മാ​ർ, കെ. ​മു​ര​ളീ​ദാ​സ്, എം.​പി. രാ​ജീ​വ​ൻ, കെ. ​സൗ​മേ​ഷ്, സ​ന​ൽ​കു​മാ​ർ പൂ​താ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.