സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യി
Thursday, October 21, 2021 12:49 AM IST
ക​ണി​യാ​രം: ന​വ​ന്പ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ക​ണി​യാ​രം ഫാ. ​ജി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ദി​വ​സം കൊ​ണ്ട് സ്കൂ​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു.
രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ർ, സ്കൂ​ൾ പി​ടി​എ, മാ​നേ​ജ്മെ​ന്‍റ്, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അടക്കം 200 ആ​ളു​ക​ളാ​ണ് 15 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് കോ​വി​ഡ് മാ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ങ്കെ​ടു​ത്ത​ത്.
മു​നി​സി​പ്പാ​ലി​റ്റി പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​റി​ജോ​സ് അ​രു​മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ൻ​സി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി. വി​നേ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബേ​ബി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​വ​തി, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. ജോ​സ്, സൈ​മ​ണ്‍ കു​ട​ക്ക​ച്ചി​റ, പി.​കെ. മ​നോ​ജ്, രേ​ഖ സു​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.