നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​തെ ആ​ദി​വാ​സി വീ​ടു​ക​ൾ
Thursday, October 21, 2021 12:50 AM IST
പു​ൽ​പ്പ​ള്ളി: വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ക്കാ​തെ ആ​ദി​വാ​സി വീ​ടു​ക​ൾ. സീ​താ​മൗ​ണ്ട്, കാ​പ്പി​സെ​റ്റ്, ചീ​യ​ന്പം, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വി​വി​ധ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലു​ണ്ട്.
ത​റ മാ​ത്ര​മാ​യും ഭി​ത്തി വ​രെ മാ​ത്രം പൂ​ർ​ത്തി​യാ​യും കി​ട​ക്കു​ന്ന വീ​ടു​ക​ൾ നി​ര​വ​ധി​യാ​ണ്. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളു​ടെ​യും ഫ​ണ്ടു​ക​ൾ നേ​ര​ത്തെ ത​ന്നെ വി​വി​ധ ഗ​ഡു​ക്ക​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​രാ​റു​കാ​ർ വാ​ങ്ങി പോ​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യ​ത്.
വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഒ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ ഫ​ണ്ട് ന​ൽ​കാ​ൻ പാ​ടു​ള​ളു​വെ​ന്നു നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും ക​രാ​റു​കാ​രു​ടെ സ​മ്മ​ർ​ദ്ദം​മൂ​ലം പ​ണം ന​ൽ​കി​യ​തോ​ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ ക​രാ​റു​കാ​ർ സ്ഥ​ലം വി​ടു​ക​യാ​ണ്.
ഇ​നി സ​ർ​ക്കാ​ർ പു​തി​യ ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്. വീ​ടു നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി ഉ​ണ്ടാ​യി​രു​ന്ന വീ​ട് പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ കോ​ള​നി​യി​ലെ മ​റ്റു വീ​ടു​ക​ളി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വ​ർ​ക്ക്. ട്രൈ​ബ​ൽ ഫ​ണ്ട്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​യി​ൽ തു​ക​യ​നു​വ​ദി​ച്ച വീ​ടു​ക​ളും അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്.
കോ​ള​നി​യി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ൽ അ​നു​വ​ദി​ക്കു​ക​യും ക​രാ​റു​കാ​ർ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യു​മാ​ണു ചെ​യ്തി​രു​ന്ന​ത്.
ഇ​തു​മൂ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ളു​ടെ പേ​രി​ൽ ക​രാ​റു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഇ​തു​വ​രെ​യു​ള​ള നി​ർ​മാ​ണം പാ​ഴാ​യി. ഈ ​വീ​ടു​ക​ളു​ടെ അ​വ​സ്ഥ പ​രി​ശോ​ധി​ച്ചു പ്ര​ത്യ​ക പാ​ക്കേ​ജു​ണ്ടാ​ക്കി പു​തി​യ വീ​ടു നി​ർ​മി​ക്കാ​നും ട്രൈ​ബ​ൽ വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
ആ​ദി​വാ​സി​ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും നി​ർ​മാ​ണ ചു​മ​ത​ല പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക്കു കൈ​മാ​റി​യാ​ൽ മാ​ത്ര​മേ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു.
ആ​ദി​വാ​സി​കോ​ള​നി​ക​ളി​ൽ പു​തി​യ വീ​ടു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ ക​രാ​റു​കാ​ർ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.