ആ​റു താ​പ്പാ​ന​ക​ളുമായി വി​നാ​യ​ക​ൻ ആ​നയ്ക്കായി തെരച്ചിൽ ആരംഭിച്ചു
Sunday, October 24, 2021 12:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ൽ ആ​റു താ​പ്പാ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​നാ​യ​ക​ൻ ആ​ന​യെ തേ​ടു​ന്നു. ബോ​സ്പ​റ, മ​ണ്‍​വ​യ​ൽ, ഓ​ട​കൊ​ല്ലി മേ​ഖ​ല​ക​ളി​ലാ​ണ് ആ​ന​യെ തേ​ടു​ന്ന​ത്. കൃ​ഷ്ണ, ശ​ങ്ക​ർ, വ​സീം, മൂ​ർ​ത്തി, ജം​ബു, ഗ​ണേ​ഷ് എ​ന്നീ താ​പ്പാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് വി​നാ​യ​ക​നെ തേ​ടു​ന്ന​ത്. റേ​ഞ്ച​ർ ഗ​ണേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്ന ആ​ന​യെ നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് പി​ടി​കൂ​ടി മു​തു​മ​ല​യി​ലെ​ത്തി​ക്കു​ക​യു പിന്നീട് വിട്ടയക്കുകയുമ​ായി​രു​ന്നു.
ആ​ന വീ​ടു​ക​ൾ ആ​ക്ര​മി​ക്കു​ക​യും വ​ൻ കൃ​ഷി​നാ​ശം വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ശ്രീ​മ​ധു​ര, മു​തു​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ആ​ന​പ്പേ​ടി​യി​ലാ​ണ്. ആ​ന​യെ പി​ടി​കൂ​ടി മു​തു​മ​ല ആ​ന വ​ള​ർ​ത്ത് കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.