ശ​ബ്ദ​പ​രി​ശോ​ധ​ന കേ​ന്ദ്ര​ലാ​ബി​ൽ ന​ട​ത്ത​ണ​മെ​ന്നു കെ.​സു​രേ​ന്ദ്ര​ൻ
Thursday, October 28, 2021 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പു കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ്ദ​പ​രി​ശോ​ധ​ന കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബ​ത്തേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കും.
സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ട​തി ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്നു സു​രേ​ന്ദ്ര​നും കേ​സി​ലെ മു​ഖ്യ സാ​ക്ഷി പ്ര​സീ​ത അ​ഴീ​ക്കോ​ടും കാ​ക്ക​നാ​ട് ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ശ​ബ്ദ ശ​ബ്ദ സാ​ന്പി​ൾ ന​ൽ​കി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.
ശ​ബ്ദ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് സം​സ്ഥാ​ന ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളെ​ക്കാ​ൾ വി​ശ്വാ​സ്യ​ത കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഫോ​റ​ൻ​സി​ക് ലാ​ബു​ക​ൾ​ക്കാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ ലാ​ബി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​രേ​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജെ​ആ​ർ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​ന് 35 ല​ക്ഷം കോ​ഴ ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. ജാ​നു​വി​നോ​ടും ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് മ​ല​വ​യ​ലി​നോ​ടും ന​വം​ബ​ർ അ​ഞ്ചി​ന് ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ​ത്തി ശ​ബ്ദ സാ​ന്പി​ൾ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു​ണ്ട്.
കേ​സി​ൽ സു​രേ​ന്ദ്ര​ൻ ഒ​ന്നാം പ്ര​തി​യും ജാ​നു ര​ണ്ടാം പ്ര​തി​യു​മാ​ണ്.