രാ​സ​വ​ളം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, November 25, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: കൃ​ഷി വ​കു​പ്പി​നെ​യും രാ​സ​വ​ള ക​ന്പ​നി​ക​ളെ​യും നി​ര​ന്ത​രം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും വ​യ​നാ​ട്ടി​ൽ രാ​സ വ​ള ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പി​നെ രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. രൂ​ക്ഷ​മാ​യ ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ല്ലാ ഡീ​ല​ർ പോ​യി​ന്‍റി​ലും സൗ​ജ​ന്യ​മാ​യി വ​ളം വി​ത​ര​ണം ചെ​യ്യു​ക, നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 6.25 ക​മ്മീ​ഷ​ൻ എ​ല്ലാ ക​ന്പ​നി​ക​ളും ല​ഭ്യ​മാ​ക്കു​ക, ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രാ​സ​വ​ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക, യൂ​റി​യ പോ​ലു​ള്ള അ​ത്യാ​വ​ശ്യ വ​ള​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ മ​റ്റ് വ​ള​ങ്ങ​ൾ വാ​ങ്ങ​ണം എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ്ു​മാ​രാ​യ കെ.​ജെ. തോ​മ​സ്, എം. ​സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ജോ​സ​ഫ്, സെ​ക്ര​ട്ട​റി സ​ണ്ണി ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജോ വ​ർ​ഗീ​സ്, മ​ഹി​പാ​ൽ, പി.​എ. തോ​മ​സ്, ട്ര​ഷ​റ​ർ എം.​കെ. ന​ന്ദി​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.