വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ലെ റീ​സ​ർ​വേ അ​പാ​ക​ത ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Sunday, November 28, 2021 12:20 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ലെ റീ​സ​ർ​വേ അ​പാ​ക​ത ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ലെ റീ​സ​ർ​വേ അ​പാ​ക​ത​മൂ​ലം ജ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ക​യാ​ണ്. മൂ​ന്ന് വ​ർ​ഷം മു​ന്പ് പ്ര​സി​ദ്ധീ​ക​രി​ച്ച റീ​സ​ർ​വേ അ​പാ​ക​ത​ക​ൾ നാ​ളി​തു​വ​രെ പ​രി​ഹ​രി​ക്കു​വാ​ൻ റ​വ​ന്യു അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഇ​തു​മൂ​ലം നി​കു​തി ശീ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബാ​ങ്ക് ലോ​ണി​ൽ നി​ന്നും കാ​ർ​ഷി​ക ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ നി​ന്നും ഭൂ​വു​ട​മ​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. റീ​സ​ർ​വേ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക ടീ​മി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി​സ അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ, ചി​ന്ന​മ്മ ജോ​സ്, ടി.​കെ. മ​മ്മൂ​ട്ടി, ഷാ​ജി ജേ​ക്ക​ബ്, പി.​പി. ജോ​ർ​ജ്, എം.​പി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.