ആ​സ്റ്റ​ർ വ​യ​നാ​ട് പി​എം​ആ​ർ ക്യാ​ന്പ് ഡി​സം​ബ​ർ നാ​ലി​ന്
Sunday, November 28, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: അ​ന്ത​ർ​ദേ​ശീ​യ അം​ഗ​പ​രി​മി​ത​രു​ടെ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്റ്റ​ർ - ഡി​എം വിം​സ് പി​എം​ആ​ർ (ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ) വി​ഭാ​ഗം ഡി​സം​ബ​ർ നാ​ലി​ന് എ​സ്കെ​എം​ജെ സ്കൂ​ളി​ലെ വ​ജ്ര ജൂ​ബി​ലി ഹാ​ളി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
അ​പ​ക​ട​ങ്ങ​ൾ മൂ​ല​മോ പ​ക്ഷാ​ഘാ​തം മൂ​ല​മോ ശ​രീ​രം ത​ള​ർ​ന്ന് പൂ​ർ​ണ്ണ​മാ​യും കി​ട​പ്പി​ലാ​യ​വ​ർ, ത​ല​ക്കോ ന​ട്ടെ​ല്ലി​നോ പ​രു​ക്കേ​റ്റ് ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ​വ​ർ, സെ​റി​ബ്ര​ൽ പാ​ൾ​സി പോ​ലു​ള്ള മ​സ്തി​ഷ്ക വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള​വ​ർ, ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പു​റം/ ക​ഴു​ത്ത് വേ​ദ​ന​യു​ള്ള​വ​ർ, കൈ​കാ​ലു​ക​ൾ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട​വ​ർ, ക​ടു​ത്ത സ​ന്ധി​വാ​തം, പ്ര​മേ​ഹം കാ​ര​ണം കാ​ലു​ക​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.
സി​എം​സി വെ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഡോ. ​ബ​ബീ​ഷ് ചാ​ക്കോ ആ​ണ് ആ​സ്റ്റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗ​ത്തെ ന​യി​ക്കു​ന്ന​ത്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ 8589000456 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കു​ക.