മെ​ഡി​സെ​പ്പ്: ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റ​ണമെന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Monday, November 29, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മെ​ഡി​സെ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മെ​ഡി​സെ​പ്പ് ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ആ​ശു​പ​ത്രി സൗ​ക​ര്യം, പ്രീ​മി​യം, ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​വ്യ​ക്ത​ത​ക​ൾ പ​രി​ഹ​രി​ച്ച് പൂ​ർ​ണ​മാ​യും കാ​ഷ്‌​ലെ​സ് ആ​യി ക്ലെ​യിം പ​രി​ഗ​ണി​ക്കു​ന്ന രീ​തി മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​മ​നോ​ജ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. രാം ​പ്ര​മോ​ദ്, പി.​ജെ. ഷൈ​ജു, പി.​ടി. സ​ന്തോ​ഷ്, ബെ​ൻ​സി ജേ​ക്ക​ബ്, ജെ​യിം​സ് കു​ര്യ​ൻ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, മോ​വി​സ് തോ​മ​സ്, എം.​സി. വി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.