മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് നോ​ക്കു​കു​ത്തി: ഈ​ച്ച​യും കൊ​തു​കും നി​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം
Tuesday, November 30, 2021 12:18 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം പ​രി​സ​രം മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി. പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ന​ടു​ത്ത് കൂ​ട്ടി​യി​ട്ട മാ​ലി​ന്യ ചാ​ക്കു​ക​ൾ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സം​സ്ക​രി​ക്കാ​താ​യ​തോ​ടെ ഈ​ച്ച​യും കൊ​തു​കും മൂ​ലം ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പൊ​ഴു​ത​ന​യെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 2017 ലാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ച​ത്.
യൂ​ണി​റ്റ് സ്ഥാ​പി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ അ​ജൈ​വ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് വ​ള​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​ലൂ​ടെ പ്ര​ദേ​ശം മാ​ലി​ന്യ മു​ക്ത​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ്ര​തീ​ക്ഷ​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഹ​രി​ത​ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​ന​വും ന​ൽ​കി. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കൃ​ഷി​ഭ​വ​ന്‍റെ പു​റ​ക് വ​ശ​ത്ത് സം​സ്ക​ര​ണ യൂ​ണി​റ്റ് നി​ർ​മ്മി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി​ട്ടും തു​റ​ന്നു ന​ൽ​കി​യി​ല്ല. നി​ല​വി​ൽ കെ​ട്ടി​ടം കാ​ട് ക​യ​റി ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് സം​സ്ക​രി​ക്കു​ന്ന സ​ക​ല മാ​ലി​ന്യ​വും ചാ​ക്കു​ക​ളി​ലാ​യി സം​സ്ക​ര​ണ യൂ​ണി​റ്റി​ന്‍റെ മു​ന്നി​ൽ കു​ട്ടി​യി​ട്ട​തോ​ടെ ദു​ർ​ഗ​ന്ധ പു​രി​ത​മാ​ണ് ഈ ​പ്ര​ദേ​ശം. പ്ര​ള​യാ​കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന പു​ഴ​ക്ക് സ​മീ​പം അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് യൂ​ണി​റ്റ് സ്ഥാ​പി​ച്ച​തെ​ന്ന് മു​ന്പേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ചെ​യ്യാ​ൻ വൈ​കു​ന്ന​ത് മൂ​ലം ഇ​വി​ടെ തെ​രു​വു​നാ​യ ശ​ല്യ​വും അ​തി​രൂ​ക്ഷ​മാ​ണ്.