മു​തു​മ​ല വ​ന​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു
Tuesday, November 30, 2021 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ൽ മു​തു​മ​ല വ​ന​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പാ​ത​യി​ൽ അ​ഭ​യാ​റ​ണി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞി​രു​ന്നു. റോ​ഡോ​ര സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക​ഥ​യാ​കു​ന്ന​ത്. ഈ ​റൂ​ട്ടി​ൽ മ​തി​യാ​യ പാ​ത​യോ​ര സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക​യും അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണ​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.