സി​പി​എം ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Thursday, December 2, 2021 12:48 AM IST
മാ​ന​ന്ത​വാ​ടി: സി​പി​എം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് 12-ാ വാ​ർ​ഡം​ഗം ജോ​ണി മ​റ്റ​ത്തി​ലാ​നി. പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജോ​ണി മ​റ്റ​ത്തി​ലാ​നി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഡം​ഗം എ​ന്ന നി​ല​യി​ൽ ത​നി​ക്കെ​തി​രെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കെ​തി​രെ​യും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി മാ​ത്ര​മെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ള്ളു.
അ​തി ദ​രി​ദ്ര വാ​ർ​ഡ്ത​ല സ​മി​തി യോ​ഗം ചേ​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മി​ച്ചു ക​യ​റി യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. തൊ​ഴി​ലു​റ​പ്പി​ൽ മേ​റ്റ് മാ​രെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ലും ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യി​ലും സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തും വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​വും മ​റ​ച്ച് വെ​ക്കാ​ൻ പ്ര​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ജോ​ണി മ​റ്റ​ത്തി​ലാ​നി കു​റ്റ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ്പേ​ഴ്സ​ണ്‍ ലൈ​ജി തോ​മ​സും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.