സാ​ന്പ​ത്തി​ക തി​രി​മ​റി: താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​യ പി​രി​ച്ചു​വി​ട്ടു
Friday, December 3, 2021 12:31 AM IST
മാ​ന​ന്ത​വാ​ടി: സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ടു. ക്യാ​ഷ്വ​ൽ സ്ലീ​പ്പ​ർ ഉ​ഷ​യെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. മു​ൻ കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ബാ​ബു അ​ല​ക്സാ​ണ്ട​റി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് 2018 ൽ ​ഇ​വ​രെ പി​രി​ച്ച് വി​ടാ​ൻ കൃ​ഷി വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ന്ന് വ​രെ ഇ​വ​ർ​ക്ക് എ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​വ​ർ ഈ ​ഓ​ഫി​സി​ൽ ജോ​ലി ചെ​യ്യു​ക​യും ശ​ന്പ​ളം കൈ​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി ഈ ​ഓ​ഫീ​സി​ൽ ക്യാ​ഷ്വ​ൽ സ്ലീ​പ്പ​റാ​യി ആ​ണ് ഉ​ഷ ജോ​ലി ചെ​യ്തി​രു​ന്ന​ത്. നി​യ​മ​നം സം​ബ​ന്ധി​ച്ച് ഒ​രു രേ​ഖ​യും ഈ ​ഓ​ഫീ​സി​ൽ ഇ​ല്ല​താ​നും. പു​തി​യ​താ​യി ചാ​ർ​ജെ​ടു​ത്ത കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​കെ. രാ​മു​ണി, ഇ​വ​രെ 2018 ൽ ​പി​രി​ച്ച് വി​ട​ണ​മെ​ന്ന ഉ​ത്ത​ര​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഇ​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് മു​ന്പു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്തു​കൊ​ണ്ട് ഇ​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ല്ല​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. മു​ൻ കൃ​ഷി അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ബാ​ബു​അ​ല​ക​സാ​ണ്ട​ർ ഒ​രു കോ​ടി ഇ​രു​പ​ത്തി​യാ​റ് ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ന​ട​ത്തി​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്.