തൊ​ഴി​ലുമായി ക​ന്പ​നി​ക​ൾ; ശ്ര​ദ്ധേ​യ​മാ​യി ‘നി​യു​ക്തി’ തൊ​ഴി​ൽ മേ​ള
Sunday, December 5, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ യു​വ​തി യു​വാ​ക്ക​ൾ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​യ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ നി​യു​ക്തി 2021 - മി​നി തൊ​ഴി​ൽ​മേ​ള ശ്ര​ദ്ധേ​യ​മാ​യി. ര​ണ്ടാ​യി​ര​ത്തി​ൽ പ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​മു​ഖ തൊ​ഴി​ൽ​ദാ​യ​ക​രാ​യ ക​ല്യാ​ണ്‍ സി​ൽ​ക്സ്, ഭീ​മ ജ്വ​ല്ല​റി, ചെ​മ്മ​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ്വ​ല്ലേ​ഴ്സ്, ഡി​എം വിം​സ്, ലി​യോ ഹോ​സ്പി​റ്റ​ൽ, ജി-​ടെ​ക് തു​ട​ങ്ങി​യ 36 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തേ​ടി തൊ​ഴി​ൽ മേ​ള​യി​ലെ​ത്തി.
ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം മു​റി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ഡ​ബ്ല്യു​എം​ഒ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ന്ന മി​നി തൊ​ഴി​ൽ മേ​ള അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം സി. ​രാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ട്ടി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ മ​ങ്ങാ​ട​ൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം പി.​എം. സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ആ​ർ. ര​വി​കു​മാ​ർ, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ (എ​സ്ഇ) ടി. ​അ​ബ്ദു​ൾ റ​ഷീ​ദ്, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ (വി.​ജി) കെ. ​ആ​ലി​ക്കോ​യ, ഡ​ബ്ല്യു​എം​ഒ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് ഫ​രീ​ദ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം മു​ഹ​മ്മ​ദ് ഷാ, ​പി​ടി​എ പ്ര​സി​ഡ​ന്‍റ് യു. ​ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.