ഒ​മി​ക്രോ​ണ്‍: അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി
Monday, December 6, 2021 12:33 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക​യി​ലും, കേ​ര​ള​ത്തി​ലും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​യാ​യ നീ​ല​ഗി​രി ജി​ല്ല​യി​ൽ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ നാ​ല് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. താ​ളൂ​ർ, എ​രു​മാ​ട്, ചോ​ലാ​ടി, ന​ന്പ്യാ​ർ​കു​ന്ന്, പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി, ക​ക്ക​ന​ഹ​ള്ള, പൂ​ള​ക്കു​ണ്ട്, ക​ക്കു​ണ്ടി തു​ട​ങ്ങി​യ ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
കേ​ര​ള​ത്തി​ൽ നി​ന്നും, ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത്. നീ​ല​ഗി​രി​യി​ലെ ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖാ​വ​ര​ണം, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ലു​സ്വാ​മി അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​യ​വ​ർ​ക്ക് നീ​ല​ഗി​രി​യി​ലെ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി. ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​ണ് കഴിഞ്ഞ ദിവസം ചെ​ക്പോ​സ്റ്റു​ക​ളി​ൽ ന​ട​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​രാ​ണ് വാ​ക്സി​നെ​ടു​ത്ത​ത്. ഇ​ങ്ങ​നെ നി​ര​വ​ധി പേ​രാ​ണ് വാ​ക്സി​നെ​ടു​ത്ത​ത്.

സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 12 ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പാ​പ്ല​ശേ​രി ഉ​ദ​യ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 2006 ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ജ​നി​ച്ച വ​യ​നാ​ട് ജി​ല്ല​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വ​യ​സ് തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള​ള വ​യ​നാ​ട് ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9847877857.