രോ​ഗീ ബ​ന്ധു സം​ഗ​മം ന​ട​ത്തി
Saturday, January 15, 2022 11:32 PM IST
പു​ൽ​പ്പ​ള്ളി: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ കേ​ര​ളം വ​യ​നാ​ടി​ന്‍റെ​യും പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വും പു​ൽ​പ്പ​ള്ളി, മു​ള​ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ത​ല പാ​ലി​യേ​റ്റീ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​ക്ക​ട​വ് മാ​വി​ലാം​തോ​ട് പ​ഴ​ശി പാ​ർ​ക്കി​ൽ രോ​ഗി ബ​ന്ധു സം​ഗ​മം ന​ട​ത്തി. കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​വ​രു​ടെ വീ​ടു​ക​ളി​ൻ നി​ന്നും വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു സം​ഗ​മം.

40-ഓ​ളം രോ​ഗി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​നു​ള്ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സം​ഗ​മം വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച സം​ഗ​മം വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സം​ഗ​മ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വോ​ള​ണ്ടി​യ​ർ​മാ​രും സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭാ​ക​ര​ൻ, പി.​എ നാ​സ​ർ, കെ.​ടി. സ​തീ​ശ​ൻ, ജോ​ണ്‍​സ​ണ്‍, സു​ജി​ഷ, മി​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.