സി​എ​ച്ച്സി​ക​ളി​ൽ സാ​യാ​ഹ്ന ഒ​പി തു​ട​ങ്ങി
Friday, January 21, 2022 12:31 AM IST
മേപ്പാടി: ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​പ്പാ​ടി, ത​രി​യോ​ട് ആ​ശു​പ​ത്രി​ക​ളി​ൽ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മേ​പ്പാ​ടി സി​എ​ച്ച്സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പി യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ടീ​ച്ച​ർ നി​ർ​വ​ഹി​ച്ചു.

മേ​പ്പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, അ​സ്മ ഹ​മീ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍​ദേ​വ്, രാ​ഘ​വ​ൻ, പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​നീ​റ റാ​ഫി, ടി. ​ഹം​സ, സു​രേ​ഷ് ബാ​ബു, ന​ജീ​ബ് കാ​രാ​ട​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ഹി​ദ്, ഡോ. ​ഹ​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാലിന്യത്തിൽനിന്ന് വ​ളം ത​യാ​റാ​ക്കു​ന്നു

ഊ​ട്ടി: കു​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​ഴി, മീ​ൻ മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് വ​ളം ത​യാ​റാ​ക്കു​ന്നു. കു​ന്നൂ​ർ ഓ​ട്ടു​പ​ട്ട​റ​യി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ട്ടു​പ​ട്ട​റ​യി​ൽ മ​ല​പോ​ലെ​യാ​ണ് മാ​ലി​ന്യം കി​ട​ന്നി​രു​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​കു​ക​യും ചെ​യ്തി​രു​ന്നു. ദു​ർ​ഗ​ന്ധം കാ​ര​ണം ഇ​തു​വ​ഴി ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​ന്ന് പു​റം ത​ള്ളു​ന്ന കോ​ഴി, മീ​ൻ മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​പ്പോ​ൾ വ​ളം ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. കു​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ ശു​ചി​ത്വ ന​ഗ​ര​സ​ഭ​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​യും ചേ​ർ​ന്നാ​ണ് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ൽ നി​ന്ന് വ​ളം ത​യാ​റാ​ക്കു​ന്ന​ത്.