കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ച് കൊ​ന്നു
Monday, January 24, 2022 12:21 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ആ​ശ്ര​മ​ക്കൊ​ല്ലി​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പ് വെ​ടി​വ​ച്ചു കൊ​ന്നു. ആ​ശ്ര​മ​ക്കൊ​ല്ലി ച​ക്കാ​ല​യി​ൽ രാ​ജ​പ്പ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ന്നി​യെ ക​ണ്ട​ത്.

കി​ണ​റ്റി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ന്നി​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ 11 ഓ​ടെ ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് കി​ണ​റ്റി​ൽ നി​ന്ന് വ​ല​യി​ലാ​ക്കി പ​ന്നി​യെ നീ​ക്കം ചെ​യ്തു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് പ​ന്നി​യെ വ​നം​വ​കു​പ്പ് വെ​ടി​വ​ച്ച് പി​ടി​കൂ​ടു​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ജ​ന​ജാ​ഗ്ര​ത സ​മി​തി വ​നം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.