എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും 27, 28 തീ​യ​തി​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ
Tuesday, January 25, 2022 11:20 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 27, 28 തീ​യ​തി​ക​ളി​ൽ വി​പു​ല​മാ​യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​ന്പ​ല​വ​യ​ൽ ഒ​ഴി​കെ​യു​ള്ള 25 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 75 ക്യാ​ന്പു​ക​ളാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണം യ​ജ്ഞ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യ​മാ​ണ്.

15 നും 18 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​ർ, ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ, ബൂ​സ്റ്റ​ർ ഡോ​സി​ന് യോ​ഗ്യ​ത​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ക്യാ​ന്പു​ക​ളി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. അ​ന്പ​ല​വ​യ​ലി​ൽ വാ​ക്സി​നേ​ഷ​ൻ ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ ഇ​വി​ടെ പ്ര​ത്യേ​ക ക്യാ​ന്പി​ല്ല.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ക്യാ​ന്പു​ക​ളി​ലെ​ത്തി​ച്ച് വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം വ​ൻ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​ഭ്യ​ർ​ഥി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ​മാ​ർ, സ്കൂ​ൾ കോ​ള​ജ് അ​ധ്യാ​പ​ക​ർ, ആ​ശ വാ​ർ​ക്ക​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി എ​ല്ലാ​വ​രും കോ​ള​നി​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടെ വാ​ക്സി​നേ​ഷ​ന് എ​ത്തി​ക്കാ​ൻ മു​ൻ​ക​യ്യെ​ടു​ക്ക​ണം.

ആ​കെ 7500 ആ​ളു​ക​ൾ​ക്കാ​ണ് ഒ​ന്നാം ഡോ​സ്, ര​ണ്ടാം ഡോ​സ്, ബൂ​സ്റ്റ​ർ ഡോ​സ് എ​ന്നി​വ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ നി​ന്നും ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കും.

മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി​ക്കാ​ണ് യ​ജ്ഞ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. ഇ​ത് സം​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

1070 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1070 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 214 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 37 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,44,562 ആ​യി. 1,37,360 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ൽ 5,373 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 5,118 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. 759 കോ​വി​ഡ് മ​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 616 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 15,988 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 2,224 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ എ​ട്ട് ആ​ക്ടീ​വ് കോ​വി​ഡ് ക്ല​സ്റ്റ​റാ​ണ് ഉ​ള​ള​ത്.