ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, January 29, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: പ്ല​സ് ടു ​യോ​ഗ്യ​ത നേ​ടി​യ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​യ​ൻ​സ്, ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി ​പ്ല​സി​ൽ കു​റ​യാ​തെ ഗ്രേ​ഡ് നേ​ടി​യ​വ​രും കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി ആ​റ് ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ത്ത​വ​രു​മാ​യ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ധ​ന​സ​ഹാ​യ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജാ​തി, വ​രു​മാ​നം, വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ആ​ധാ​ർ, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ, സ്കൂ​ളി​ൽ നി​ന്നും എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​മു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഫെ​ബ്രു​വ​രി ഏ​ഴി​ന് മു​ൻ​പ് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.