സ​കു​ടും​ബം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 24 ന്
Monday, May 16, 2022 12:06 AM IST
വെ​ള്ള​മു​ണ്ട: വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ടും​ബ സ​മേ​തം വെ​ള്ള​മു​ണ്ട​യി​ൽ ഒ​ത്തു​കൂ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ള്ള​മു​ണ്ട ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്നേ​ഹ വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. 24 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ ഗാ​ന സ​ന്ധ്യ​യും സാം​സ്ക്കാ​രി​ക സം​വാ​ദ​വും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കു​ടും​ബ​വും പൊ​തു​പ്ര​വ​ർ​ത്ത​ന​വും’ എ​ന്ന സെ​ഷ​നി​ൽ മെ​ന്പ​ർ​മാ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​ക്കും. ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 16 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​യ ജി​ല്ല​യി​ലെ നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ം.