നീ​ന്ത​ൽ പ​രി​ശീ​ല​ന​ം ആ​രം​ഭി​ച്ചു
Friday, May 20, 2022 12:35 AM IST
പു​ൽ​പ്പ​ള്ളി: ചേ​ലൂ​ർ തം​ബു​രു ക്ല​ബി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. ക്യാ​ന്പി​ൽ നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ ബാ​ച്ചു​ക​ളാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും തം​ബു​രു ക്ല​ബി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ 200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

അ​ഭി​ലാ​ഷ് ത​ട്ടാം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, മോ​ളി സ​ജി, ജോ​യി വെ​ട്ടു​ക്കാ​ട്ടി​ൽ, അ​ഡ്വ.​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ വി.​എ. ഡീവ​ൻ​സ്, കെ.​എം. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.