ഭൂ​ജ​ല വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Tuesday, May 24, 2022 12:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഭൂ​ജ​ല വ​കു​പ്പ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ണ​ന്ന് കാ​ണി​ച്ച് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് ക​ത്ത​യ​ച്ചു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത് ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
ഒ​ന്ന് ന​ന്നാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കെ​യ്സിം​ഗ് പൈ​പ്പി​ന്‍റെ വി​ല​യി​ൽ മാ​ർ​ക്ക​റ്റ് റേ​റ്റ് വ​കു​പ്പി​ന്‍റെ നി​ര​ക്കി​നേ​ക്കാ​ൽ വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ടെ​ൻ​ഡ​ർ മു​ഖാ​ന്ത​രം പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. ജി​ല്ല​യി​ലെ ഭൂ​ജ​ലാ​ധി​ഷ്ഠി​ത പ​ദ്ധ​തി, എം​എ​ൽ​എ ഫ​ണ്ട്, എം​പി ഫ​ണ്ട് , മ​റ്റ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. ഈ ​വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഡി​ടി​എ​ച്ച് ഡ്രി​ല്ലിം​ഗ് സം​വി​ധാ​ന​മു​ള്ള ഒ​രു പു​തി​യ റി​ഗ് അ​നു​വ​ദി​ക്കു​ന്ന​തി​നും കെ​യ്സിം​ഗ് പൈ​പ്പി​ന്‍റെ വി​ല നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ലാ​ക്കി ഭൂ​ജ​ല വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ത്ഥി​ച്ചു.