ദേ​ശീ​യ ക​ലാ സം​സ്കൃ​തി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു
Friday, August 5, 2022 11:19 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ക​ലാ സം​സ്കൃ​തി ജി​ല്ല​യി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്പ​ത് മു​ത​ൽ പ്ല‌​സ് ടു ​വ​രെ ക്ലാ​സു​കാ​ർ​ക്കു പ്ര​സം​ഗ​ത്തി​ലും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​പ​ന്യാ​സ ര​ച​ന​യി​ലും അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​കാ​ർ​ക്കു ദേ​ശീ​യ​ഗാ​ന ആ​ലാ​പ​ന​ത്തി​ലും ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ക്ലാ​സു​കാ​ർ​ക്കു ചി​ത്ര​ര​ച​ന​യി​ലു​മാ​ണ് മ​ത്സ​രം.
ഓ​രോ മ​ത്സ​ര​ത്തി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ടു പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ പ​ര​മാ​വ​ധി ഏ​ഴു പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ/​പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി 13നു ​രാ​വി​ലെ ഒ​ന്പ​തി​നു പ​ന​മ​രം പ​ച്ചി​ല​ക്കാ​ട് ഡോ.​എ.​പി.​ജെ. പ​ബ്ലി​ക് സ്കൂ​ളി​ൽ എ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​നു 9656346376, 8257836526 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.